എട്ട് കോടി രൂപ തട്ടിച്ച കേസിൽ ഡൽഹി സ്വദേശി പിടിയിൽ

തട്ടിപ്പ് നടത്തി വേഷം മാറി ഒളിവിൽ പോയ പ്രതിയെ ഫെബ്രുവരി 18ന് സാകേത് കോടതി വളപ്പിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഡൽഹി സ്വദേശി പിടിയിൽ. ഗോപാൽ ദളപതിയാണ് (41) പിടിയിലായത്. പൊൻസി സ്‌കീം വഴി 80 ഓളം പേരിൽ നിന്ന് എട്ട് കോടി രൂപ തട്ടിച്ച കേസിലാണ് പൊലീസ് നടപടി. തട്ടിപ്പ് നടത്തി വേഷം മാറി ഒളിവിൽ പോയ പ്രതിയെ ഫെബ്രുവരി 18ന് സാകേത് കോടതി വളപ്പിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.