
കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സിപിഎഫ് സംഘത്തെ വിന്യസിക്കും. സിപിഎഫ് വിന്യാസത്തിനുള്ള ഉത്തരവുകൾ ചീഫ് സെക്രട്ടറി, ഡിജിപി, ചീഫ് ഇലക്‌ടറൽ ഓഫിസർമാർ എന്നിവർക്ക് നൽകിയിട്ടുണ്ടെന്നെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ എല്ലാ പോളിങ് ബൂത്തുകളിലും കേന്ദ്ര പൊലീസ് സേനയെ വിന്യസിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) അറിയിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങൾക്ക് പുറമെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സിപിഎഫ് സംഘത്തെ വിന്യസിക്കും. സിപിഎഫ് വിന്യാസത്തിനുള്ള ഉത്തരവുകൾ ചീഫ് സെക്രട്ടറി, ഡിജിപി, ചീഫ് ഇലക്‌ടറൽ ഓഫിസർമാർ എന്നിവർക്ക് നൽകിയിട്ടുണ്ടെന്നെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കേന്ദ്ര പൊലീസ് സേനയെ വിന്യസിക്കുന്നത് സാധാരണ നടപടിയാണ്. സംഘർഷ സാധ്യത കണത്തിലെടുത്താണ് മുൻ കൂട്ടി സിപിഎഫ് സംഘത്തെ അയക്കുന്നത്. പ്രത്യേകിച്ചും നിർണായകവും ദുർബലവുമായ മേഖലകളിലാണ് ഇത്തരത്തിൽ മുൻകൂട്ടി നടപടി സ്വീകരിക്കാറുണ്ട്. 1980കളുടെ അവസാനം മുതലാണ് കേന്ദ്രസേനയെ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വിന്യസിച്ച് തുടങ്ങിയത്.