അസമിന്‍റെ വികസനത്തിനായി സംസ്ഥാനവും കേന്ദ്രവും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി
Centre,

അസമിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രവും അസം സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ധെമാജി: അസമിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്രവും അസം സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ധെമാജി ജില്ലയിലെ സിലപഥറിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി അസമിലെത്തുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍റെ ഇന്‍ഡിമാക്‌സി യൂണിറ്റ്‌, മധുബനിയില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്‍റെ സെക്കന്‍ററി യൂണിറ്റ്‌ ടാങ്ക്‌ ഫാം, ഗ്യാസ്‌ കംപ്രസര്‍ സ്റ്റേഷന്‍ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‌ സമര്‍പ്പിച്ചു. ധെമാജി എന്‍ജിനിയറിങ്‌ കോളജിന്‍റെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. സുല്‍ക്കുച്ചി എന്‍ജിനിയറിങ്‌ കോളജിന്‌ തറക്കല്ലിടുകയും ചെയ്തു.

അസം ഗവർണറും കേന്ദ്ര പെട്രോളിയം പ്രകൃതി വാതകമന്ത്രിയുമായ ധർമേന്ദ്ര പ്രധാൻ, അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൽ, ധനമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ദിബ്രുഗഡ് എംപി രമേശ്വർ തെലി, മറ്റ് എം‌എൽ‌എമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പുതിയ പദ്ധതികൾ അസമിലെ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ അസം സന്ദര്‍ശനവും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.