പുതുച്ചേരിയിൽ സംഭവിച്ചത് നിർഭാഗ്യകരമെന്ന് അശോക് ഗെലോട്ട്
പുതുച്ചേരിയിൽ

കോൺഗ്രസ് ഭരിക്കുന്നയിടങ്ങളിൽ അസാന്മാർഗിക വഴിയില്‍ ഭരണം പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അശോക് ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു.

ജയ്‌പൂർ: കോൺഗ്രസ് സർക്കാരുകളെ അസ്ഥിരപ്പെടുത്തി അധികാരം പിടിച്ചെടുക്കുകയാണ് ബിജെപിയെന്നും പുതുച്ചേരിയിൽ സംഭവിച്ചത് നിർഭാഗ്യകരമാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പുതുച്ചേരിയിൽ കോൺ​ഗ്രസ് സർക്കാരിന് തിരിച്ചടി നേരിട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

  • What BJP is doing is only undermining democracy in the country. The people are watching what tactics BJP is adopting & the party will be taught a lesson by electorates in the next elections in #Puducherry.
    3/3

    — Ashok Gehlot (@ashokgehlot51) February 22, 2021
  • What has happened in #Puducherry is most unfortunate & yet another case of how BJP is destabilising Congress govts to grab power through unethical means. First, they created problems in running the administration through the Lieutenant Governor and now this has happened.
    1/3

    — Ashok Gehlot (@ashokgehlot51) February 22, 2021
  • Luring Congress MLAs has been their modus operandi in all Congress ruled states. We saw this in Karnataka, MP & now in #Puducherry. They tried it in Rajasthan but people of Rajasthan taught them a lesson.
    2/3

    — Ashok Gehlot (@ashokgehlot51) February 22, 2021

പുതുച്ചേരിയിലെ ഭരണകക്ഷി എംഎല്‍എമാരുടെ കൂട്ടരാജിക്കു പിന്നാലെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. തുടർന്ന് വിശ്വാസ വോട്ടെടുപ്പിൽ വി നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാർ പരാജയപ്പെടുകയായിരുന്നു. "അസാന്മാർഗിക മാർഗത്തിലൂടെയാണ് ബിജെപി അധികാരം പിടിക്കുന്നതെന്നും ആദ്യം ഭരണത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും തുടർന്ന് ഭരണത്തെ അനിശ്ചിതമാക്കുകയുമാണ് ബിജെപി ചെയ്‌തത്." അശോക് ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ എംഎൽഎമാരെ വാഗ്‌ദാനങ്ങൾ നൽകി ഭരണം പിടിക്കുന്ന രീതി കർണാടകയിലും മധ്യപ്രദേശിലും കണ്ടുവെന്നും ഇതു തന്നെയാണ് പുതുച്ചേരിയിൽ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി രാജസ്ഥാനിൽ ശ്രമിച്ചെന്നും എന്നാൽ രാജസ്ഥാനിലെ ജനങ്ങൾ ബിജെപിയെ ഒരു പാഠം പഠിപ്പിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.