
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ട്
കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ യോഗം ചേരും. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. നിലവിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം കൂട്ടാൻ സാധ്യതയുണ്ട്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ കമ്മിഷൻ നേരത്തെ തുടങ്ങിയിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശ പ്രകാരം കേരളത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് കൊവിഡ് വാക്‌സിൻ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്.