ഭാര്യയേയും മകളെയും രക്ഷിക്കാൻ ചീറ്റയെ കൊന്നു

കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ ആക്രമണം ഉണ്ടായപ്പോഴാണ് രാജഗോപാൽ നായക് ചീറ്റയെ കൊന്നത്.
ബെംഗളൂരു: കർണാടകയിലെ ഹസൻ ജില്ലയിലെ ബെണ്ടേക്കരെയ്‌ക്കടുത്ത് സ്വയരക്ഷക്കായി ഒരാൾ ചീറ്റയെ കൊന്നു. രാജഗോപാൽ നായക് എന്നയാളാണ് ചീറ്റയെ കൊന്നത്. രാജഗോപാൽ ഭാര്യയ്‌ക്കും മകൾക്കുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ചീറ്റ വാഹനത്തിന് മുൻപിലേയ്ക്ക് ചാടുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷ നേടാനായാണ് ഇയാൾ ചീറ്റയെ കൊലപ്പെടുത്തിയത്. ഇതിന് മുൻപ് ഒരു അമ്മയേയും മകനെയും ചീറ്റ ആക്രമിച്ചിരുന്നു.