യുപി സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് മായാവതി
യുപി

സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റിനെ കുറ്റപ്പെടുത്തി ബിഎസ്‌പി മേധാവി മായാവതി

ലഖ്‌നൗ: തൊഴിലില്ലായ്‌മ പരിഹരിക്കാൻ മാർഗങ്ങൾ നിർദേശിക്കാത്ത നിരാശാജനകമായ ബജറ്റാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് ബിഎസ്‌പി മേധാവി മായാവതി. വാഗ്‌ദാനങ്ങൾ മാത്രമാണ് ബജറ്റിലുള്ളതെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ബജറ്റിൽ ചർച്ച ചെയ്‌തിട്ടില്ലെന്നും മായാവതി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിനെ സ്വയംപര്യാപ്‌തമാക്കുകയെന്ന ലക്ഷ്യത്തോടെ യോഗി ആദിത്യനാഥ് സർക്കാർ 5.5 ലക്ഷം കോടി രൂപയുടെ ബജറ്റാണ് നിയമസഭയിൽ അവതരിപ്പിച്ചത്.

  • 1.यूपी विधानसभा में आज पेश बीजेपी सरकार का बजट भी केन्द्र सरकार के बजट की तरह ही यहाँ प्रदेश में खासकर बेरोजगारी की क्रूरता दूर करने हेतु रोजगार आदि के मामले में अति-निराश करने वाला है। केन्द्र सरकार की तरह यूपी के बजट में भी वायदे व हसीन सपने जनता को दिखाने का प्रयास किया गया है

    — Mayawati (@Mayawati) February 22, 2021

കേന്ദ്ര സർക്കാർ ബജറ്റ് പോലെ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റും നിരാശപ്പെടുത്തി. തൊഴിലില്ലായ്‌മ രൂക്ഷമാകുന്ന സാഹചര്യത്തിൽ തൊഴിൽ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. സുന്ദര വാഗ്‌ദാനങ്ങൾ പറഞ്ഞ് മനോഹരമായ സ്വപ്‌നങ്ങൾ കാണിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മായാവതി ട്വിറ്ററിൽ കുറിച്ചു. കർഷക പ്രശ്‌നങ്ങൾ, പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ എന്നിവ ബജറ്റിൽ ചർച്ച ചെയ്‌തിട്ടില്ലെന്നും മായാവതി കുറ്റപ്പെടുത്തി.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.