മധ്യപ്രദേശിൽ വയോധികനെയും പേരകുട്ടികളെയും കാട്ടാന കുത്തിക്കൊന്നു

ഗോരേലാൽ യാദവ്, പേരകുട്ടികളായ രാംകൃപാൽ (12), രാംപ്രസാദ് (13) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഭോപാൽ: മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ വയോധികനെയും പേരകുട്ടികളെയും കാട്ടാന കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രി ഹൈക്കി ഗ്രാമത്തിലെ സഞ്ജയ് ടൈഗർ റിസർവിന് സമീപമാണ് സംഭവം. ഗോരേലാൽ യാദവ്, പേരകുട്ടികളായ രാംകൃപാൽ (12), രാംപ്രസാദ് (13) എന്നിവരാണ് കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപെടുമ്പോഴാണ് സംഭവം. മൂന്നു പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി കടുവ സംരക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻ ജയ ത്രിപാഠി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ തിൽവാരി-ജനക്‌പൂർ റോഡ് ഉപരോധിച്ചു. സംഭവത്തിൽ അന്വേഷണം നടന്ന് വരികയാണെന്ന് അധികൃതർ അറിയിച്ചു.