ടിആർഎസ് സ്ഥാനാർഥിയായി പി.വി നരസിംഹറാവുവിന്‍റെ മകൾ മത്സരിക്കും

ഞായറാഴ്‌ച്ചയാണ് ടിആർഎസ് നേതൃത്യം സ്ഥാനാർഥിയായി എസ്.വാണി ദേവിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ടിആർഎസ് സ്ഥാനാർഥിയായി മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്‍റെ മകൾ മത്സരിക്കും. ഞായറാഴ്‌ച്ചയാണ് ടിആർഎസ് നേതൃത്യം സ്ഥാനാർഥിയായി എസ്.വാണി ദേവിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഹൈദരാബാദ്,രംഗറെഡ്ഡി,മെഹബൂബ് നഗർ എന്നീ നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഞായറാഴ്‌ച്ച തെരഞ്ഞെടുത്തത്. എസ്.വാണി ദേവി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഹൈദരാബാദ്-രംഗറെഡ്ഡി-മഹാബൂബ് നഗർ, നൽഗൊണ്ട-വാറങ്കൽ-ഖമ്മം എന്നീ നിയോജക മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 14 ന് നടക്കും.