
20നെതിരെ 78 വോട്ട് നേടി ആയിരുന്നു ലിൻഡ തോമസ്-ഗ്രീൻഫീൽഡിനെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി തെരഞ്ഞെടുത്തത്
വാഷിങ്ടൺ: ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി ലിൻഡ തോമസ്-ഗ്രീൻഫീൽഡിനെ തെരഞ്ഞെടുത്ത് സെനറ്റ്. മൂന്ന് പതിറ്റാണ്ടിലേറെയായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിൽ സേവനമനുഷ്ഠിച്ചതിന്‍റെ പരിചയസമ്പത്തുള്ള ലിൻഡ തോമസ്-ഗ്രീൻഫീൽഡ് ആഫ്രിക്കയിൽ നയതന്ത്രജ്ഞയായി കഴിവ് തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്. സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 20നെതിരെ 78 വോട്ട് നേടി ആയിരുന്നു ലിൻഡ തോമസ്-ഗ്രീൻഫീൽഡിനെ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായി തെരഞ്ഞെടുത്തത്.
അതേസമയം, ബൈഡൻ മന്ത്രിസഭയിലേക്ക് എത്തുന്ന എട്ടാമത്തെ ഉദ്യോഗസ്ഥയാണ് തോമസ്-ഗ്രീൻഫീൽഡ്. ചൈനയുടെ സ്വാധീനത്തെയും അഭിലാഷങ്ങളെയും നേരിടാൻ അമേരിക്കൻ നേതൃത്വത്തെ ശക്തിപ്പെടുത്തുക, സഖ്യകക്ഷികളെ ഒന്നിച്ച് നിർത്തുക എന്നിവയായിരിക്കും തോമസ്-ഗ്രീൻഫീൽഡിന്‍റെ മുഖ്യ ദൗത്യങ്ങളെന്നാണ് വിദഗ്‌ദർ അഭിപ്രായപ്പെടുന്നത്.