കത്രീന കൈഫിന്‍റെ സഹോദരിയുടെ ആദ്യ ചിത്രം; 'ടൈം ടു ഡാൻസ്' അടുത്ത മാസം തിയേറ്ററുകളിൽ
കത്രീനയുടെ

ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടേയും സറീനാ വഹാബിന്‍റെയും മകന്‍ സൂരജ് പഞ്ചോളിയാണ് ചിത്രത്തിലെ നായകൻ

ബോളിവുഡ് താരസുന്ദരി കത്രിന കൈഫിന്‍റെ സഹോദരി ഇസബെല്ല കൈഫിന്‍റെ ആദ്യചിത്രം റിലീസിനൊരുങ്ങുന്നു. സ്റ്റാൻലി ഡി കോസ്റ്റ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം മാർച്ച് 12ന് പുറത്തിറങ്ങും. ടൈം ടു ഡാൻസ് എന്ന ടൈറ്റിലിലൊരുങ്ങുന്ന ചിത്രത്തിലെ നായകവേഷം ചെയ്യുന്നത് ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോളിയുടേയും സറീനാ വഹാബിന്‍റെയും മകന്‍ സൂരജ് പഞ്ചോളിയാണ്. നേരത്തെ ഹീറോ, സാറ്റലൈറ്റ് ശങ്കർ, ഹേറ്റ് സ്റ്റോറി 4 ചിത്രങ്ങളിലൂടെ സൂരജ് പഞ്ചോളി ബോളിവുഡിൽ സാന്നിധ്യമറിയിച്ചിരുന്നു.

  • SOORAJ PANCHOLI - ISABELLE KAIF... #TimeToDance - starring #SoorajPancholi and #IsabelleKaif [sister of #KatrinaKaif, who debuts with this film] - to release on 12 March 2021... Directed by Stanley D'Costa... Produced by Lizelle D'Souza. pic.twitter.com/kFY64VSd21

    — taran adarsh (@taran_adarsh) February 22, 2021

2018ലായിരുന്നു ടൈം ടു ഡാൻസ് ചിത്രത്തിന്‍റെ പ്രഖ്യാപനമുണ്ടായത്. സൂരജിനും ഇസബെല്ലക്കും പുറമെ പുൽക്രിത് സമ്രാട്ടും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ഡാൻസ് പശ്ചാത്തലത്തിലാണ് ബോളിവുഡ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.