
വിസ്മയയുടെ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് പുസ്തകം ക്രിയാത്മകവും ഹൃദയസ്പർശിയുമായ യാത്ര സമ്മാനിക്കുന്നുവെന്ന് അമിതാഭ് ബച്ചൻ ഫേസ്ബുക്കിൽ പറഞ്ഞു. ബിഗ് ബിയുടെ അഭിനന്ദനത്തിന് മോഹൻലാൽ നന്ദി അറിയിച്ചു.
സൂപ്പർതാരത്തിന്‍റെ മകൾ വിസ്മയയുടെ 'ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്' വിപണിയിലെത്തുന്നതിന് മുമ്പേ ആമസോണിൽ പ്രീ- ബുക്കിങ്ങിലൂടെ ബസ്റ്റ് സെല്ലറായ പുസ്‌തകമാണ്. കഴിഞ്ഞ വാലന്‍റെൻസ് ദിനത്തിലായിരുന്നു വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളള പുസ്‌തകം പുറത്തിറങ്ങിയത്. ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് വളരെ ക്രിയാത്മകവും ഹൃദയസ്പർശിയുമായ യാത്ര സമ്മാനിക്കുന്നുവെന്ന് വിസ്മയയുടെ പുസ്തകം വായിച്ച ശേഷം അമിതാഭ് ബച്ചൻ ഫേസ്‌ബുക്കിൽ കുറിച്ചു. മകൾക്ക് ഭാവുകങ്ങൾ നേർന്നുള്ള ബിഗ് ബിയുടെ അഭിനന്ദനത്തിന് മോഹൻലാൽ നന്ദി അറിയിച്ചുകൊണ്ട് വികാരാതീതമായ കുറിപ്പും പങ്കുവെച്ചു.
-
Words of appreciation coming from a legend is the best compliment and blessing Maya can get ! As for me this is the proudest moment as a father. Thank you Amitabh Bachchan Sir
Posted by Mohanlal on Monday, 22 February 2021
"ഒരു ഇതിഹാസത്തിൽ നിന്നുമുള്ള അഭിനന്ദന വാക്കുകൾ മായയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ആദരവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം ഒരു പിതാവെന്ന നിലയിൽ അഭിമാനകരമായ നിമിഷമാണിത്. സർ, അമിതാഭ് ബച്ചൻ നന്ദി," എന്നാണ് മോഹൻലാൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തത്.
"മോഹൻലാൽ, മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ, ഞാൻ വളരെയധികം ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. ‘ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’, അദ്ദേഹത്തിന്‍റെ മകൾ വിസ്മയയാണ് ഇത് എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മവും ഹൃദയസ്പർശിയുമായ യാത്ര-… കഴിവ് പാരമ്പര്യമാണ്, എന്‍റെ ആശംസകൾ!," എന്ന് ബിഗ് ബി ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ് പുസ്തകത്തിന്‍റെ ചിത്രത്തിനൊപ്പം കുറിച്ചു.
-
FB 2853 -എന്റെ എല്ലാ വിധ ഭാവുകങ്ങളും enṟe ellā vidha bhāvukaṅṅaḷuṁ 🌹🙏 MohanLal , superstar pf Malayalam Cinema and one...
Posted by Amitabh Bachchan on Monday, 22 February 2021
എന്നാൽ, കഴിവ് പാരമ്പര്യമെന്ന അമിതാഭ് ബച്ചന്‍റെ വിശേഷണത്തിനെ വിമർശിച്ചും ചിലർ എത്തി. സ്വജനപക്ഷപാതത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ എന്ന് പോസ്റ്റിന് കമന്‍റുകൾ ഉയർന്നു. അതേ സമയം, ഇന്ത്യൻ സിനിമാ മേഖലയിലെ ഈ പരസ്പരബന്ധവും ബഹുമാനവും കാണുമ്പോൾ സന്തോഷമെന്നും ആരാധകർ അഭിപ്രായം പറഞ്ഞു.