
നോറ ഫത്തേഹിയുടെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ് മ്യൂസിക് വീഡിയോ ആല്‍ബത്തിന്‍റെ പ്രധാന ആകര്‍ഷണം. പരമ്പര ടണ്‍ണ്ടനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സചേത്, പരമ്പര എന്നിവരാണ് പാട്ടിന്‍റെ സംഗീത സംവിധായകര്‍. യോഗേഷ് ഡൂബേയുടെതാണ് വരികള്‍. അര്‍വിന്ദര്‍ ഖൈറയാണ് മ്യൂസിക് വീഡിയോ ആല്‍ബം സംവിധാനം ചെയ്‌തിരിക്കുന്നത്.
ഓ സാകി സാകി, ദില്‍ബര്‍ തുടങ്ങിയ ഗാനങ്ങള്‍ക്ക് മനോഹരമായ നൃത്തച്ചുവടുകള്‍ വെച്ച് ഹൃദയം കവര്‍ന്ന നടിയും നര്‍ത്തകിയുമായ ബോളിവുഡ് നടി നോറ ഫത്തേഹിയുടെ പുതിയതായി ഇറങ്ങിയ വീഡിയോ ആല്‍ബമാണ് ഇപ്പോള്‍ യുട്യൂബിലും സോഷ്യല്‍മീഡിയകളിലും ശ്രദ്ധനേടുന്നത്. ഛോഡ് ദേങ്കേ എന്ന് പേരിട്ടിരിക്കുന്ന വീഡിയോ ആല്‍ബം പ്രണയത്തിന്‍റെയും പ്രതികാരത്തിന്‍റെയും കഥയാണ് പറയുന്നത്.
ടി സീരിസ് വഴി ഭൂഷണ്‍ കുമാറാണ് വീഡിയോ ഗാനം അവതരിപ്പിച്ചത്. നോറ ഫത്തേഹിയുടെ മനോഹരമായ നൃത്തച്ചുവടുകള്‍ തന്നെയാണ് മ്യൂസിക് വീഡിയോ ആല്‍ബത്തിന്‍റെ പ്രധാന ആകര്‍ഷണം. പരമ്പര ടണ്‍ണ്ടനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സചേത്, പരമ്പര എന്നിവരാണ് പാട്ടിന്‍റെ സംഗീത സംവിധായകര്‍. യോഗേഷ് ഡൂബേയുടെതാണ് വരികള്‍. അര്‍വിന്ദര്‍ ഖൈറയാണ് മ്യൂസിക് വീഡിയോ ആല്‍ബം സംവിധാനം ചെയ്‌തിരിക്കുന്നത്. ഇഷാന്‍ ഭട്ടാണ് നായകന്‍. ഒരു പെണ്‍കുട്ടിയുടെ പ്രണയവും പ്രതികാരവുമെല്ലാമാണ് മ്യൂസിക് വീഡിയോ ആല്‍ബത്തിന്‍റെ പ്രമേയം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെച്ചാണ് വീഡിയോ ഗാനം ചിത്രീകരിച്ചിരിക്കുന്നത്. മ്യൂസിക്കല്‍ വീഡിയോ ആല്‍ബം യുട്യൂബില്‍ റിലീസ് ചെയ്‌ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ പത്ത് കോടിയിലധികം ആളുകള്‍ വീഡിയോ ആല്‍ബം യുട്യൂബില്‍ മാത്രം കണ്ട് കഴിഞ്ഞു.
നേരത്തെ നോറയുടെ 'പച്ച്താഓഗേ' എന്ന ആല്‍ബം വലിയ ഹിറ്റായിരുന്നു. വിക്കി കൗശലായിരുന്നു നോറയ്‌ക്കൊപ്പം ആല്‍ബത്തില്‍ വേഷമിട്ടത്. റോര്‍: ടൈഗേഴ്‌സ് ഓഫ് ദി സുന്ദര്‍ബന്‍സ് എന്ന 2014ല്‍ പുറത്തിറങ്ങിയ സിനിമയിലൂടെയാണ് നോറ ബോളിവുഡില്‍ അരങ്ങേറുന്നത്. 2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന സിനിമയിലെ ദില്‍ബര്‍ എന്ന ഡാന്‍സ് നമ്പറിലെ പ്രകടനത്തിലൂടെ ബോളിവുഡില്‍ അറിയപ്പെടുന്ന നടിയും നര്‍ത്തകിയുമായി നോറ മാറി. ഇനി വരാനുള്ള നോറ ഫത്തേഹി സിനിമ ബുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയാണ്.