
അസാധാരണമായ കൊലപാതകത്തിന്‍റെ കഥ പറയുന്ന ചിത്രത്തിലെ പോസ്റ്റർ നടൻ ഇന്ദ്രജിത്ത് സുകുമാരൻ സമൂഹമാധ്യമങ്ങളിലൂടെ റിലീസ് ചെയ്‌തു
ക്രൈം ത്രില്ലറായി മലയാളത്തിലൊരുക്കുന്ന വെബ് സീരീസ് 'ആറാമത്തെ അടയാള'ത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. നടൻ ഇന്ദ്രജിത്ത് സുകുമാരന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് സീരീസിന്‍റെ പോസ്റ്റർ റിലീസ് ചെയ്‌തത്. ഇരുട്ടിൽ മരങ്ങൾക്കിടയിലൂടെ ഒരു പൊലീസ് ജീപ്പിന്‍റെ ഹെഡ്‌ലാംപിലെ വെളിച്ചം കടന്നുവരുന്നതാണ് പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുള്ളത്.
-
Best wishes to the entire team of #AaramatheAdayalam - web series!! ✨ Directed by Mebin George Samuel Produced by...
Posted by Indrajith Sukumaran on Thursday, 18 February 2021
അസാധരണമായ കൊലപാതകത്തിന്‍റെ കഥ പറയുന്ന സീരീസിന്‍റെ സംവിധായകൻ മെബിൻ ജോർജ്ജ് സാമുവലാണ്. അനുരാഗ് ഗോപിനാഥാണ് കഥ തയ്യാറാക്കിയിട്ടുള്ളത്. ഗബ്രിയേൽ മാത്യു ഫ്രെയിമുകൾ തയ്യാറാക്കിയിരിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്‍റെ എഡിറ്റർ ബിബിൻ പോൾ സാമുവലാണ്. ഷിയാദ് കബീർ സീരീസിന്‍റെ സംഗീതമൊരുക്കുന്നു. അഭിജിത്ത് അനിൽ, സുനിൽ സാബു എന്നിവർ ചേർന്ന് നിർമിക്കുന്ന വെബ് സീരീസ് ഉടൻ പ്രദർശനത്തിനെത്തും.