കലൈമാമണി പുരസ്‌കാരം അമ്മയ്‌ക്ക് സമ്മാനിച്ച് ശിവകാര്‍ത്തികേയന്‍
Breaking

ശിവകാര്‍ത്തികേയന് പുറമെ നടി ഐശ്വര്യ രാജേഷ്, യോഗി ബാബു, കലൈപുലി.എസ്.താനു, ഇഷരി.കെ.ഗണേഷ്, ഡി.ഇമ്മന്‍ തുടങ്ങി തമിഴ് സിനിമാ രംഗത്ത് നിന്നും നിരവധി പേരും പുരസ്‌കാരം നേടി

തമിഴ്‌നാട് ഇയല്‍ ഇസൈ നാടക മന്‍ട്രം കല, സാഹിത്യം എന്നിവയ്ക്ക് നല്‍കുന്ന ഈ വര്‍ഷത്തെ കലൈമാമണി അവാര്‍ഡ് നടന്‍ ശിവകാര്‍ത്തികേയന് ലഭിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ച ശിവകാര്‍ത്തികേയന്‍ അവ അമ്മയ്‌ക്ക് സമ്മാനിച്ചു. പുരസ്‌കാരം ഏറ്റുവാങ്ങിയ വിവരം ശിവകാര്‍ത്തികേയന്‍ തന്നെയാണ് സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. സാധാരണക്കാനെ നേട്ടക്കാരനാക്കി മാറ്റിയ തമിഴ് ജനതയ്ക്കും, അവരെ പ്രോത്സാഹിപ്പിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിനും നന്ദിയെന്ന് ശിവകാര്‍ത്തികേയന്‍ കുറിച്ചു. അച്ഛന്‍റെ അഭാവത്തില്‍ തങ്ങളെ വളര്‍ത്തി വലുതാക്കിയ അമ്മയ്ക്കാണ് താരം പുരസ്‌കാരം സമര്‍പ്പിച്ചത്. അമ്മയുടെ കാല്‍ക്കല്‍ സ്രാഷ്ടംഗം പ്രണമിക്കുന്ന ചിത്രവും ശിവകാര്‍ത്തികേയന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 2012ല്‍ സെന്തില്‍നാഥന്‍ സംവിധാനം ചെയ്‌ത മറീന എന്ന ചിത്രത്തിലൂടെയാണ് ശിവകാര്‍ത്തികേയന്‍ നായകനായി സിനിമയിലെത്തുന്നത്. സിനിമയിലെത്തും മുമ്പ് അവതാരകനായും മിമിക്രി താരമായുമെല്ലാം കഴിവ് തെളിയിച്ച പ്രതിഭ കൂടിയാണ് ശിവകാര്‍ത്തികേയന്‍. നടി ഐശ്വര്യ രാജേഷ്, യോഗി ബാബു, കലൈപുലി.എസ്.താനു, ഇഷരി.കെ.ഗണേഷ്, ഡി.ഇമ്മന്‍ തുടങ്ങി തമിഴ് സിനിമാ രംഗത്ത് നിന്നും നിരവധി പേരും പുരസ്‌കാരം നേടി.

  • சாமானியனையும் சாதனையாளனாய் மாற்றும் தமிழக மக்களுக்கும்,இந்த விருதளித்து ஊக்கப்படுத்திய தமிழக அரசிற்கும் மிக்க நன்றி🙏 தந்தையை இழந்து நிற்கதியாய் நின்ற எங்களை இழுத்து பிடித்து கரைசேர்த்த என் தாய்க்கு இந்த கலைமாமணி சமர்ப்பணம்🙏 pic.twitter.com/EtBPVyycNK

    — Sivakarthikeyan (@Siva_Kartikeyan) February 20, 2021
    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.