
ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യതാരങ്ങൾ. മാര്‍ച്ച് 12നാണ് ചിത്രം റിലീസിനെത്തുന്നത്
റിട്ടേര്‍ഡ് അധ്യാപകനായി ബിജു മേനോനും മകളുടെ വേഷത്തിൽ പാർവതി തിരുവോത്തുമെത്തുന്ന 'ആർക്കറിയാം' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി. മധുവന്തി നാരായൺ ആലപിച്ച 'ചിരമഭയമീ' എന്ന ഗാനമാണ് പുറത്തുവിട്ടത്. അൻവർ അലിയുടെ രചനയിൽ നേഹ നായരും യെക്സാൻ ഗാരി പെരേരയും ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്.
ബിജു മേനോനും പാർവതിക്കും പുറമെ ഷറഫുദ്ദീനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. സാനു ജോൺ വർഗീസാണ് ചിത്രത്തിന്‍റെ സംവിധായകൻ. പ്രശസ്‌ത സംഗീതജ്ഞൻ സഞ്ജയ് ദിവേച്ഛയാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ജി. ശ്രീനിവാസ് റെഡ്ഡിയാണ്.
സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുൺ ജനാർദ്ദനനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ തയ്യാറാക്കിയത്. മൂൺഷോട്ട് എന്‍റർടെയ്‌ൻമെന്‍റ്സിന്‍റെയും ഒപിഎം ഡ്രീം മിൽ സിനിമാസിന്‍റെയും ബാനറിൽ സന്തോഷ് ടി. കുരുവിളയും ആഷിക് അബുവും ചേർന്നാണ് ആർക്കറിയാം നിർമിക്കുന്നത്. ഈ മാസം 26ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മാർച്ച് 12ന് പ്രദർശനത്തിന് എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.