
ഏറ്റവും മികച്ച തുടർഭാഗമൊരുക്കിയ മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും ആന്‍റണി പെരുമ്പാവൂരിനെയും ദൃശ്യം ടീമിനെയും പ്രിയദർശൻ അഭിനന്ദിച്ചു
ദൃശ്യം 2 താൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സീക്വൽ ചിത്രമെന്ന് സംവിധായകൻ പ്രിയദർശൻ. ദൃശ്യം സിനിമയുടെ രണ്ടാം പതിപ്പ് അങ്ങേയറ്റം സമർഥമാണെന്നും ഞാൻ ഇതുവരെ കണ്ട ഏറ്റവും മികച്ച സീക്വൽ ചിത്രങ്ങളിലൊന്നാണ് ദൃശ്യം 2വെന്നും പ്രിയദർശൻ പറഞ്ഞു.
-
#Drishyam2 Absolutely Brilliant ! One of the best sequel I have ever seen . Hats off to Lal, Jeethu , Antony and Team Drishyam
Posted by Priyadarshan on Saturday, 20 February 2021
ഒപ്പം മോഹന്‍ലാലിനെയും ജീത്തു ജോസഫിനെയും ആന്‍റണി പെരുമ്പാവൂരിനെയും ദൃശ്യം സിനിമയുടെ അണിയറപ്രവർത്തകരെയും പ്രിയദർശൻ അഭിനന്ദിച്ചു. മോഹൻലാലിനും താരത്തിന്‍റെ കുടുംബത്തിനും ഒപ്പം ഹോം തിയേറ്ററിലിരുന്നാണ് പ്രിയദർശൻ ദൃശ്യം 2 കണ്ടത്.
ഇക്കഴിഞ്ഞ 19-ാം തിയതിയാണ് ആമസോണിലൂടെ ദൃശ്യം 2 പ്രദർശനം തുടങ്ങിയത്. തിയേറ്ററുകളിലെത്താതെ നേരിട്ട് ഒടിടി റിലീസിനെത്തിയ മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ ചിത്രം കൂടിയാണ് ദൃശ്യം 2.