
നടിമാരായ നസ്രിയയും ജ്യോതിര്‍മയിയും ക്ലാപ് ബോര്‍ഡ് അടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. കൊച്ചിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രം ഭീഷ്‌മ പര്‍വം ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. മമ്മൂട്ടിയും ചിത്രീകരണത്തിന് ഉടന്‍ എത്തും. നടിമാരായ നസ്രിയയും ജ്യോതിര്‍മയിയും ക്ലാപ് ബോര്‍ഡ് അടിച്ചാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. കൊച്ചിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം നദിയ മൊയ്‌തുവും മുഖ്യവേഷത്തിൽ എത്തുന്നു. പത്ത് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും നദിയ മൊയ്‌തുവും ഒരുമിച്ച് സിനിമ ചെയ്യാന്‍ പോകുന്നത്. ‘ഡബിൾസ്’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചത്. രംഗസ്ഥലം എന്ന രാംചരണ്‍ ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട തെന്നിന്ത്യന്‍ നടി അനസൂയയും ചിത്രത്തില്‍ ഒരുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ആനന്ദ്.സി.ചന്ദ്രനാണ് ഛായാഗ്രഹണം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിലാലിനും ആനന്ദ്.സിചന്ദ്രൻ തന്നെയാണ് ക്യാമറ ചലിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കും. ചിത്രത്തിലെ മമ്മൂട്ടിയുടെ രൂപം നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതിഗംഭീര ഗെറ്റപ്പില്‍ മാസ് ലുക്കിലാണ് സിനിമയുടെ ഫസ്റ്റ്ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. മുണ്ടും കറുത്ത നിറത്തിലുള്ള കുര്‍ത്തയുമാണ് ധരിച്ചിരിക്കുന്നത്. ഫസ്റ്റ്ലുക്ക് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ഫേസ്ബുക്ക് പേജ് വഴിയാണ് പുറത്തിറങ്ങിയത്. നിമിഷ നേരം കൊണ്ട് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലും വാട്‌സ് ആപ്പ് സ്റ്റാറ്റസുകളിലും നിറഞ്ഞു.