
നടന്‍ ഫഹദ് ഫാസിലിന്‍റെ സോഷ്യല്‍മീഡിയ വഴിയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്‌തത്. ജി.ആര്‍ ഇന്ദുഗോപന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
ഷേക്‌സ്‌പിയര്‍ എം.എ മലയാളം, ഒരിടത്തൊരു പോസ്റ്റുമാന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‌ത് ശ്രദ്ധനേടിയ മലയാള സംവിധായകനാണ് ഷാജി അസീസ്. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് ഷാജി. വൂള്‍ഫ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. നടന്‍ ഫഹദ് ഫാസിലിന്‍റെ സോഷ്യല്‍മീഡിയ വഴിയാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്‌തത്. ജി.ആര്‍ ഇന്ദുഗോപന്‍ തിരക്കഥയും സംഭാഷണവും ഒരുക്കുന്ന സിനിമയില്‍ ഷൈന്‍ ടോം ചാക്കോ, സംയുക്ത മേനോന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
-
#Wolf First Look
Posted by Fahadh Faasil on Sunday, February 21, 2021
ഷാജി അസീസിന്‍റെ മൂന്നാം സംവിധാന സംരംഭം കൂടിയാണിത്. ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധാനം രഞ്ജിന്‍ രാജാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഫായിസ് സിദ്ദീഖാണ്. ഹരിനാരായണനാണ് ഗാനരചയിതാവ്.