
അങ്കമാലി ഡയറീസ് ഫെയിം അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രം രണ്ടിന്‍റെ റിലീസ് തിയതി പുറത്തുവിട്ടു. രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രമായി ഒരുക്കുന്ന രണ്ട് ഏപ്രിൽ ഒമ്പതിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സുജിത് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണന്‍റെ നായികയായെത്തുന്നത് അന്ന രേഷ്മ രാജനാണ്. അങ്കമാലി ഡയറീസ്, അയ്യപ്പനും കോശിയും ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അന്ന രാജൻ.
-
"രണ്ട്" ഏപ്രിൽ 9 ന് തീയേറ്ററുകളിൽ... പ്രതീക്ഷയോടെ ☺️🙏 Releasing on April 9 😍🙏 #newrelease #Randumovie #comingsoon @...
Posted by Vishnu Unnikrishnan on Saturday, 20 February 2021
ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്മാന്‍, സുധി കോപ്പ, ബാലാജി ശർമ, ഗോകുലന്‍, ജയശങ്കര്‍, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാര്‍വതി, മറീന മൈക്കിള്‍, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ബിനുലാല്‍ ഉണ്ണി രണ്ടിന്‍റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ബിജിബാലാണ് ഈണം പകർന്നിരിക്കുന്നത്. അനീഷ് ലാലാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ.
ഫൈനല്‍സിന് ശേഷം ഹെവന്‍ലി മൂവീസിന്‍റെ ബാനറില്‍ പ്രജീവ് സത്യവ്രതനാണ് രണ്ട് നിർമിക്കുന്നത്.