ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പര; സഞ്ജുവിനെ ഒഴിവാക്കി ടീം പ്രഖ്യാപനം
IND

സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, രാഹുൽ തെവാത്തിയ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ നിന്ന് ഒഴിവാക്കി. വിരാട് കോഹ്‌ലി നയിക്കുന്ന 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, രാഹുൽ തെവാത്തിയ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. കഴിഞ്ഞ ഐപിഎൽ സീസണിലെ പ്രകടനമാണ് മൂന്ന് പേർക്കും സീനിയർ ടീമിലേക്ക് വഴി തുറന്നത്. ഇന്ന് നടന്ന വിജയ്‌ ഹസാരെ ട്രോഫിയിൽ ജാർഖണ്ഡ് ക്യാപ്‌റ്റൻ കൂടിയായ ഇഷാൻ കിഷൻ മധ്യപ്രദേശിനെതിരെ 94 ബോളിൽ 173 റണ്‍സ് നേടിയിരുന്നു.

  • Virat Kohli (Capt), Rohit Sharma (vc), KL Rahul, Shikhar Dhawan, Shreyas Iyer, Suryakumar Yadav, Hardik, Rishabh Pant (wk), Ishan Kishan (wk), Y Chahal, Varun Chakravarthy, Axar Patel, W Sundar, R Tewatia, T Natarajan, Bhuvneshwar Kumar, Deepak Chahar, Navdeep, Shardul Thakur. https://t.co/KkunRWtwE6

    — BCCI (@BCCI) February 20, 2021

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ റിഷഭ് പന്ത് ടീമിൽ മടങ്ങിയെത്തി. പരിക്കിൽ നിന്ന് മുക്തനായ ഭുവനേശ്വർ കുമാറും ഒരു വർഷത്തിന് ശേഷം ടീമിൽ മടങ്ങിയെത്തി. സ്പിന്നർ വരുണ്‍ ചക്രവർത്തിയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. അതേ സമയം ജസ്പ്രീത് ബുമ്ര, മൊഹമ്മദ് ഷമി എന്നിവർക്ക് വിശ്രമം അനുവദിച്ചു. സഞ്ജുവിന് പുറമെ ഓസ്ട്രേലിയൻ പര്യടനത്തിൽ പരിക്കേറ്റ രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മായങ്ക് അഗർവാൾ എന്നിവരെയും ടീമിൽ നിന്നൊഴിവാക്കി. മാർച്ച് 12 മുതൽ അഹമ്മദാബാദിലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യൻ ടീം

വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചഹൽ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, വാഷിങ്ടൻ സുന്ദർ, രാഹുൽ തെവാത്തിയ, ടി.നടരാജൻ, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, നവ്ദീപ് സെയ്നി, ഷാർദുൽ താക്കൂർ

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.