
59 പന്തില്‍ 99 റണ്‍സെടുത്ത ഡെവന്‍ കോണ്‍വെയുടെയും നാല് വിക്കറ്റ് വീഴ്‌ത്തിയ ഇഷ് സോധിയുടെയും കരുത്തിലാണ് ന്യൂസിലന്‍ഡിന്‍റെ ജയം.
ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്‌ട്രേലിയക്കെതിരായ കുട്ടിക്രിക്കറ്റ് മത്സരത്തില്‍ 53 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കി ന്യൂസിലന്‍ഡ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ കിവീസ് ഉയര്‍ത്തിയ 184 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 131 റണ്‍സെടുത്ത് പുറത്തായി. വെടിക്കെട്ട് ബാറ്റിങ്ങുമായി നിറഞ്ഞുനിന്ന ഡെവന്‍ കോണ്‍വെയുടെ കരുത്തിലാണ് ആതിഥേയരുടെ ജയം. 59 പന്തില്‍ 99 റണ്‍സെടുത്ത കോണ്‍വെ പുറത്താകാതെ നിന്നു. മൂന്ന് സിക്‌സും 10 ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു കോണ്‍വെയുടെ ഇന്നിങ്സ്. കിവീസിന് വേണ്ടി ഏഴാമത്തെ ടി-20 മത്സരം കളിക്കുന്ന കോണ്‍വെയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.
-
From 19/3 to 184/5 👀
— ICC (@ICC) February 22, 2021
Devon Conway’s stunning 99* guides New Zealand to a big total.
Can Australia chase this down?#NZvAUS ➡️ https://t.co/fFbIjyND3j pic.twitter.com/PX73UsbElJ
കോണ്‍വെയെ കൂടാതെ 12 റണ്‍സെടുത്ത നായകന്‍ കെയിന്‍ വില്യംസണ്‍, 30 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്പ്, 26 റണ്‍സെടുത്ത ജെയിംസ് നീഷാം എന്നിവര്‍ രണ്ടക്കം കടന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ഡാനിയേല്‍ സാംസ്, റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ മാര്‍ക്കസ് സ്റ്റോണിയസ് ഒരു വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയെ സ്‌പിന്നര്‍ ഇഷ് സോധിയുടെ നേതൃത്വത്തില്‍ ന്യൂസിലന്‍ഡ് കറക്കി വീഴ്‌ത്തുകയായിരുന്നു. 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. മാര്‍ഷിനെ കൂടാതെ 12 റണ്‍സെടുത്ത മാത്യു വേഡ്, 23 റണ്‍സെടുത്ത ആസ്റ്റണ്‍ അഗര്‍, 11 റണ്‍സെടുത്ത റിച്ചാര്‍ഡ്‌സണ്‍, 13 റണ്‍സെടുത്ത ആദം സാംപ എന്നിവര്‍ രണ്ടക്കം കടന്നു.
ന്യൂസിലന്‍ഡിന് വേണ്ടി ഇഷ് സോധി നാല് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ടിം സൗതി, ട്രെന്‍ഡ് ബോള്‍ട്ട്, എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കെയില്‍ ജാമിസണ്‍, മിച്ചല്‍ സാറ്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ഈ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയില്‍ ന്യൂസിലൻഡ് (1-0)ത്തിന് മുന്നിലെത്തി.