
യൂറോപ്യന്‍ ഫുട്‌ബോളിലും ക്ലബ് ലോകകപ്പിലും കിരീടങ്ങള്‍ സ്വന്തമാക്കി മുന്നേറുന്ന ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാങ്ക്ഫെര്‍ട് എന്‍ട്രാക്‌ട് പരാജയപ്പെടുത്തിയത്
മ്യൂണിക്ക്: യൂറോപ്പിലെ രാജാക്കന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാങ്ക്‌ഫെര്‍ട് എന്‍ട്രാക്‌ട്. അടുത്ത ആഴ്‌ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി നടന്ന മത്സരത്തില്‍ പരാജയപ്പെട്ടത് ബയേണിന് വലിയ തിരിച്ചടിയാണ്.
-
Frankfurt take three points off Bayern, ft. a wonder strike from Amin Younes 😱#SGEFCB highlights ⭐📹 pic.twitter.com/6547Zc4Phj
— Bundesliga English (@Bundesliga_EN) February 20, 2021
ആദ്യ പകുതിയില്‍ പോളിഷ് സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ലീഡ് നേടിക്കൊടുത്തെങ്കിലും അത് നിലനിര്‍ത്താന്‍ ബയേണിനായില്ല. ജപ്പാനീസ് താരം കമാഡയും അമിന്‍ യോനസുമാണ് ഫ്രാങ്ക്ഫെര്‍ടിനായി പന്ത് വലയിലെത്തിച്ചത്. 19 മിനിട്ടിന്‍റെ വ്യത്യാസത്തില്‍ ആദ്യപകുതിയിലായിരുന്നു ഇരു ഗോളുകളും പിറന്നത്. ഖത്തറില്‍ നടന്ന ക്ലബ് ലോകകപ്പ് സ്വന്തമാക്കിയ ശേഷം ബയേണ്‍ നേരിടുന്ന ആദ്യത്തെ തിരിച്ചടിയാണിത്. പ്രതരോധ താരം ബെഞ്ചമിന്‍ പവാര്‍ഡ്, മുന്നേറ്റ താരം തോമസ് മുള്ളര്‍ എന്നിവര്‍ ഇല്ലാതെയാണ് ബയേണ്‍ ഫ്രാങ്ക്ഫെര്‍ട്ടിനെതിരായ മത്സരത്തിന് ബൂട്ടുകെട്ടിയത്. ഇരുവരും കൊവിഡിനെ തുടര്‍ന്ന് ഐസൊലേഷനിലാണ്.
-
Half time.
— 🏆🏆🏆FC Bayern English🏆🏆🏆 (@FCBayernEN) February 20, 2021
🔴⚪ #SGEFCB 2-0 pic.twitter.com/wrmZcUYcXn
ആദ്യപകുതിയില്‍ ഉണര്‍ന്ന് കളിക്കാതിരുന്നതാണ് ബയേണിന് തിരിച്ചടിയായത്. ലീഗില്‍ ടേബിള്‍ ടോപ്പറായ ബയേണിന്‍റെ മൂന്നാമത്തെ മാത്രം പരാജയമാണിത്. രണ്ടാം സ്ഥനത്തുള്ള ലെപ്‌സിഗിനെക്കാള്‍ അഞ്ച് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് ബയേണിനുള്ളത്. ബയേണിന് 49ഉം ലെപ്‌സിഗിന് 44ഉം പോയിന്‍റാണുള്ളത്. 2019 നവംബറില്‍ ഹാന്‍സ് ഫ്ലിക് പരിശീലകനായി ചുമതലയേറ്റ ശേഷം ആറ് തവണ മാത്രമെ ബയേണിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളൂ.
ചാമ്പ്യന്‍സ് ലീഗ് 16-ാം റൗണ്ടില്‍ നിലവിലെ ചാമ്പ്യനായ ബയേണ്‍ മ്യൂണിക്ക് ഈ മാസം 24ന് നടക്കുന്ന ആദ്യപാദ മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ലാസിയോയെ നേരിടും. ഇറ്റലിയിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ പുലര്‍ച്ചെ 1.30നാണ് മത്സരം. കഴിഞ്ഞ സീസണില്‍ ഫ്രഞ്ച് കരുത്തരായ പിഎസ്‌ജിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് കപ്പില്‍ മുത്തമിട്ടത്. സമാന മുന്നേറ്റം ഇത്തവണയും നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കും ശിഷ്യന്‍മാരും.