
506 ലാലിഗ പോരാട്ടങ്ങളിലാണ് ലയണല്‍ മെസി ഇതേവരെ ബാഴ്‌സലോണക്കായി ബൂട്ടണിഞ്ഞത്.
മാഡ്രിഡ്: അര്‍ജന്‍റീന്‍ സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസി റെക്കോഡ് നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ ബാഴ്‌സലോണക്ക് സമനിലക്കുരുക്ക്. ബാഴ്‌സക്കായി ഏറ്റവും കൂടുതല്‍ ലാലിഗ മത്സരങ്ങള്‍ കളിച്ച പ്ലെയറെന്ന റെക്കോഡ് സ്വന്തമാക്കിയ മെസിക്ക് പക്ഷേ കാഡിസിനെതിരായ മത്സരത്തില്‍ ജയം നേടിക്കൊടുക്കാനായില്ല. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു. ബാഴ്‌സയുടെ മുന്‍ മിഡ്‌ഫീല്‍ഡര്‍ ക്‌സാവി ഫെര്‍ണാണ്ടസിനെ മറികടന്നാണ് മെസിയുടെ നേട്ടം. 2015ലാണ് ക്‌സാവി ബാഴ്‌സയോട് വിട പറഞ്ഞത്.
-
🎥 Barça 1, Cádiz 1
— FC Barcelona (@FCBarcelona) February 21, 2021
ഇന്നലെ നൗ കാമ്പില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയുടെ 32-ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ ലയണല്‍ മെസി ബാഴ്‌സക്കായി ലീഡ് നേടിക്കൊടുത്തെങ്കിലും അലക്‌സ് ഫെര്‍ണാണ്ടസിലൂടെ കാഡിസ് സമനില പിടിച്ചു. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഒരു മിനിട്ട് മാത്രം ശേഷിക്കെയായിരുന്നു ഫെര്‍ണാണ്ടസിന്‍റെ സമനില സമനില ഗോള്‍.
23 ലാലിഗകളില്‍ നിന്നായി 14 ജയവും അഞ്ച് സമനിലയും ഉള്‍പ്പെടെ 37 പോയിന്‍റാണ് ബാഴ്‌സക്കുള്ളത്. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 55 പോയിന്‍റാണുള്ളത്.