
ലീഗില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ പരാജയം അറിയാതെ മുന്നേറുന്ന ഇന്‍റര്‍ മിലാന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്
റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇന്‍റര്‍ മിലാന്‍ ആധിപത്യം തുടരുന്നു. ഇന്നലെ നടന്ന ഡര്‍ബിയില്‍ മിലാനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ ഇന്‍റര്‍ ടേബിള്‍ ടോപ്പറായി തുടരുകയാണ്. ലൗതാരൊ മാര്‍ടിനസിന്‍റെ (5, 57) ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഇന്‍റര്‍ ജയം സ്വന്തമാക്കിയത്.
-
📸 | GALLERY
— Inter (@Inter_en) February 21, 2021
The #DerbyMilano bragging rights are ours 😁
Feast your eyes on all of today's photos 🖼️👉 https://t.co/RLapM5C7Sx#MilanInter #FORZAINTER ⚫️🔵 pic.twitter.com/aBWLvkMy2n
മാര്‍ടിനസിനെ കൂടാതെ റൊമേലു ലുകാക്കുവും (66) ഇന്‍ററിന് വേണ്ടി പന്ത് വലയിലെത്തിച്ചു. ലീഗില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ പരാജയം അറിയാതെ മുന്നേറുന്ന ഇന്‍റര്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഈ മാസം 28ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ഇന്‍റര്‍ മിലാനും ജനോവയും നേര്‍ക്കുനേര്‍ വരും. മിലാന്‍ അടുത്ത മാസം ഒന്നിന് നടക്കുന്ന മത്സരത്തില്‍ റോമയെ നേരിടും.