തുടര്‍ ജയങ്ങളുമായി റയല്‍; ലാലിഗയില്‍ കുതിപ്പ് തുടരുന്നു
കാസെമിറോക്ക്

വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് റയല്‍ മാഡ്രിഡ് ജയിച്ച് കയറിയത്. സീസണില്‍ 24 മത്സരങ്ങളില്‍ നിന്നും 16 ജയങ്ങളും നാല് സമനിലയുമാണ് റയലിനുള്ളത്

മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ജയം. രണ്ടാം പകുതിയിലെ കാസെമിറോയുടെ ഗോളിലൂടെയാണ് റയല്‍ ജയിച്ച് കയറിയത്. ക്രൂസിന്‍റെ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ചാണ് കാസെമിറോ റയലിനായി വിജയ ഗോള്‍ സ്വന്തമാക്കിയത്.

  • 4️⃣ WINS IN A ROW! 🙌#HalaMadrid pic.twitter.com/d3MY4tWU30

    — Real Madrid C.F. 🇬🇧🇺🇸 (@realmadriden) February 20, 2021

സിദാന്‍റെ ശിഷ്യന്‍മാരുടെ ലീഗിലെ തുടര്‍ച്ചയായ നാലാമത്തെ ജയമാണിത്. തുടര്‍ ജയങ്ങളോടെ ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം മൂന്ന് പോയിന്‍റായി കുറക്കാന്‍ റയലിന് സാധിച്ചു. അത്‌ലറ്റിക്കോക്ക് 55ഉം റയലിന് 52ഉം പോയന്‍റാണുള്ളത്. ഈ മാസം 25നാണ് റയലിന്‍റെ അടുത്ത മത്സരം. യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ അറ്റ്‌ലാന്‍ഡയാണ് റയലിന്‍റെ എതിരാളികള്‍. എവേ മത്സരം പുലര്‍ച്ചെ 1.30ന് ആരംഭിക്കും.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.