സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കും; പിണറായി വിജയൻ
Breaking

പാതിരപ്പള്ളിയിലെ കെഎസ്‌ഡിപിയിൽ നിർമാണം പൂർത്തിയായ നോൺ ബീറ്റാലാക്ടം ഇൻജക്ഷൻ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും 2020-21 വർഷത്തെ സംസ്ഥാന ബജറ്റിൽ അനുവദിച്ച ഓങ്കോളജി ഫാർമ പാർക്കിന്‍റെ ശിലാസ്ഥാപനവും ഫാക്ടറി അങ്കണത്തില്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

ആലപ്പുഴ: പാതിരപ്പള്ളി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന്‍റെ (കെഎസ്‌ഡിപി) വികസനത്തിലെ നാഴികക്കല്ലായ നിര്‍മാണം പൂര്‍ത്തിയാക്കിയ ഇഞ്ചക്ഷൻ പ്ലാന്‍റും നിര്‍മാണം ആരംഭിക്കുന്ന ഓങ്കോളജി പാര്‍ക്കും പ്രവർത്തനക്ഷമമാകുന്നതോടെ സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കിൽ ക്യാൻസറിനുള്‍പ്പെടെയുള്ള മരുന്നുകൾ ലഭ്യമാക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 കോടി രൂപ മുതൽ മുടക്കിയാണ് ഇഞ്ചക്ഷൻ പ്ലാന്‍റ് നിർമ്മിച്ചത്. ഈ പ്ലാന്‍റില്‍ വര്‍ഷത്തില്‍ 3.5 കോടി ആംപ്യൂളുകള്‍, 1.30 കോടി വയല്‍സ്, 1.20 കോടി എൽ.വി.പി മരുന്നുകൾ (ഉയര്‍ന്ന അളവിലുള്ള മരുന്ന് ബോട്ടിലുകള്‍), 88 ലക്ഷം തുള്ളിമരുന്നുകള്‍ (ഒഫ്താല്‍മിക്) എന്നിവ ഉല്‍പ്പാദിപ്പിക്കും. പാരസെറ്റമോള്‍, ഡെക്സ്ട്രോസ്, സലൈന്‍ എന്നിങ്ങനെയുള്ള 14 ഇനം മരുന്നുകളും പ്ലാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും.

സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കും; പിണറായി വിജയൻ

105 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നും മുതൽ മുടക്കിയാണ് ഓങ്കോളജി പാർക്ക് പ്രത്യേക സംവിധാനമായി ഒരുക്കുന്നത്. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് പാര്‍ക്ക് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓങ്കോളജി പാര്‍ക്ക് പദ്ധതി യാഥാർഥ്യമാകുന്നതോടെ ശരാശരി 300 എം.ജി ഡോസ്സേജുള്ള 60 ദശലക്ഷം ടാബ്ലെറ്റും ശരാശരി 350എം.ജി ഡോസ്സേജുള്ള 45 ദശലക്ഷം ക്യാപ്റ്റളുകളും 5എം.എല്‍ മുതലുള്ള 0.9 ദശലക്ഷം യൂണിറ്റ് ഇൻജക്ഷൻ മരുന്നുകളും ഉൽപാദിപ്പിക്കാൻ സാധിക്കും. ഇതോടെ കെ.എസ്.ഡി.പി, ക്യാന്‍സര്‍ മരുന്ന് നിര്‍മാണ രംഗത്ത് നിര്‍ണായക സ്ഥാനത്തേക്ക് ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.