എറണാകുളത്ത് സിനിമ സെറ്റിന് തീയിട്ടു
Breaking

എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ കടമറ്റത്തെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്.

എറണാകുളം: സിനിമാ സെറ്റ് അജ്‌ഞാതര്‍ തീവെച്ച് നശിപ്പിച്ചതായി പരാതി. യുവസിനിമാ പ്രവർത്തകർ ഒരക്കുന്ന മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ കടമറ്റത്തെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്. സംഭവത്തിൽ പുത്തൻകുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റ് ഇന്നലെ വൈകിട്ടോടെയാണ് തീയിട്ടത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നാലുമാസം മുന്‍പാണ് സെറ്റ് ഒരുക്കിയത്.

സിനിമാ സെറ്റ് നശിപ്പിച്ചു വാര്‍ത്ത  സെറ്റിന് തീയിട്ടു വാര്‍ത്ത  movie set was destroyed news  set was set on fire news
സിനിമ സെറ്റിന് തീയിട്ടു.
സിനിമാ സെറ്റ് നശിപ്പിച്ചു വാര്‍ത്ത  സെറ്റിന് തീയിട്ടു വാര്‍ത്ത  movie set was destroyed news  set was set on fire news
മരണവീട്ടിലെ തൂണ് എന്ന സിനിമക്കായി നിര്‍മിച്ച സെറ്റ് (നശിപ്പിക്കുന്നതിന് മുമ്പെടുത്ത ചിത്രം).

തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആരോപിച്ചു. തീയിടാന്‍ മണ്ണെണ്ണ ഉപയോഗിച്ചെന്ന് സംശയിക്കുന്നതായി പരാതിക്കാര്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇതിന് പിന്നില്‍ സാമൂഹിക വിരുദ്ധരാവാമെന്നാണ് സംശയിക്കുന്നത്.

വരുന്ന വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുവ സിനിമാ പ്രവർത്തകർ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അങ്കമാലി ഡയറീസിലെ ഡിറ്റോ ഡേവീസാണ് പ്രധാനം വേഷം ചെയ്യുന്നത്. 5 ലക്ഷം രൂപ ചെലവിലാണ് സിനിമ നിർമിക്കുന്നത്.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.