
അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് യുവാവ് മരിച്ച സാഹചര്യത്തിലാണ് നടപടി
കണ്ണൂര്‍: തലശ്ശേരിയില്‍ ലഹരി മരുന്ന് കച്ചവടം വ്യാപകമാകുന്നതിനെ തുടര്‍ന്ന് പൊലീസിന്‍റെയും എക്‌സൈസ് വകുപ്പിന്‍റെയും മിന്നല്‍ റെയ്‌ഡ്. ബ്രൗണ്‍ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളുടെ വില്‍പ്പനയും ഉപയോഗവും നഗരത്തില്‍ വ്യാപകമാണ്. അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് യുവാവ് മരിച്ച സാഹചര്യത്തിലാണ് നടപടി.
കടല്‍ പാലം, മട്ടാമ്പ്രം, ചാല്‍, പിയര്‍ റോഡ്, പാണ്ടികശാല, ഇന്ദിരാ പാര്‍ക്ക് തുടങ്ങിയ പ്രദേശങ്ങളിലും ഒഴിഞ്ഞ കെട്ടിടങ്ങളിലും ലോഡ്‌ജുകളിലും പൊലീസും എക്‌സൈസ് ഉദ്യോഗസ്ഥരും റെയ്‌ഡ് നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് തലശ്ശേരി എസ്.ഐ. കെ.അഷറഫ് പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലും പരിശോധന നടത്തിയിരുന്നു. ലഹരി ഉപയോഗം വ്യാപകമായതോടെ പൊലീസിനും എക്സൈസിനും നേരെ വിമർശനം ഉയർന്നിരുന്നു.