സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Breaking

ഒരു കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രി യുപിയെ പുച്ഛിച്ചിരുന്നെന്നും എന്നാൽ ഇപ്പോൾ കേരളത്തിന്‍റെ ആരോഗ്യ അവസ്ഥ എന്താണെന്നും യോഗി ചോദിച്ചു

കാസര്‍കോട്: സംസ്ഥാന സർക്കാരിനേയും സിപിഎമ്മിനെയും കടന്നാക്രമിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഉദ്‌ഘാടനം ചെയ്യവെയാണ് യുപി-കേരള സർക്കാരുകളെ താരതമ്യപ്പെടുത്തിയുള്ള വിമർശനം. കേരളത്തിൽ സിപിഎം ശബരിമല ആചാര ലംഘനത്തിന് കൂട്ട് നിന്നു. ഹൈന്ദവ വിശ്വാസങ്ങളെ ഹനിച്ചു. യുപിയിൽ ശ്രീരാമ ക്ഷേത്രത്തിനാണ് ശിലയിട്ടത്. രാമനെ രാഷ്ട്രപുരുഷനായി ആദരിച്ചു. അയോധ്യയിൽ നിർമിക്കുന്നത് കേവലം ഒരു ക്ഷേത്രമല്ലെന്നും രാജ്യത്തിൻ്റെ ആത്മാഭിമാനം പ്രതിഫലിക്കുന്ന രാഷ്ട്ര മന്ദിരമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കേരള സർക്കാർ ജനഹിതം അനുസരിച്ചല്ല പ്രവർത്തിക്കുന്നത്. ശബരിമലയിൽ സർക്കാർ ജനഹിതം പാലിച്ചില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന് കേരളത്തിലെ ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ആദിശങ്കരൻ്റെയും നാരായണ ഗുരുവിൻ്റെയും ഭൂമിയാണ് കേരളം. രാജ്യത്തിൻ്റെ നാല് കോണുകളിൽ പീഠങ്ങൾ സ്ഥാപിച്ച് ദേശീയ അഖണ്ഡതയുടെ സന്ദേശം നൽകിയ മഹാനാണ് ആദിശങ്കരൻ. എന്നാൽ ഇന്ന് കേരളത്തിൽ വിഭാഗീയതയും വർഗീയതയും വളർത്തുന്നു. തീവ്രവാദ ശക്തികളെ താലോലിക്കുന്നവരാണ് ഭരണം നടത്തുന്നത്. ഇടത് സർക്കാർ കേരളത്തിൽ അരാജകത്വം സൃഷ്ടിച്ചു. ജനങ്ങളെ ഭിന്നിപ്പിച്ചു. ഏറ്റവും വലിയ വിപത്തായ ലൗ ജിഹാദിനെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ലൗ ജിഹാദിന് പദ്ധതിയിടുന്നവർക്ക് കേരളം സഹായം നൽകിയപ്പോൾ ഉത്തർപ്രദേശിൽ ലൗ ജിഹാദിന് എതിരായി നിയമം കൊണ്ടു വന്നു. കേരളത്തിലെ സർക്കാരുകൾ ദേശസുരക്ഷക്കായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും യോഗി കുറ്റപ്പെടുത്തി.

എല്ലാം ഹലാൽ വത്കരിക്കാനാണ് തീവ്രവാദികൾ ശ്രമിക്കുന്നത്. ഹലാൽ ബാങ്ക് സ്ഥാപിക്കാനുള്ള നീക്കത്തിന് സർക്കാർ പിന്തുണ നൽകുന്നു. ക്ഷേമ പദ്ധതികൾ ജനങ്ങൾക്ക് നൽകുന്നതിലും ചേരിതിരിവ് വ്യക്തമാണ്. ജാതിയും മതവും നോക്കാതെ വികസനം എല്ലാവരിലേക്കും എത്തണമെന്നതാണ് ബിജെപിയുടെ നയം. കേരളത്തിൽ അതു സംഭവിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ ജനങ്ങളെ അവഗണിച്ച് അഴിമതി നടത്താൻ മത്സരിക്കുമ്പോൾ കേരളത്തിൽ കൊവിഡ് വ്യാപിക്കുകയാണ്. കൊവിഡ് തടയുന്നതിൽ കേരളം പരാജയപ്പെട്ടു. യുപിയിൽ കൊവിഡ് വ്യാപനം കുറഞ്ഞു. രണ്ടായിരത്തിൽ താഴെയാണ് രോഗികൾ. ലോകാരോഗ്യ സംഘടന യുപിയെ അഭിനന്ദിച്ചു. കൊവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തിൽ കേരള മുഖ്യമന്ത്രി യുപിയെ നോക്കി ചിരിച്ചു. ഇപ്പോൾ ലോകം കേരളത്തെ നോക്കി ചിരിക്കുന്നു.

യുപിയിൽ നാലുലക്ഷം പേർക്ക് തൊഴിൽ നൽകി. കേന്ദ്ര സഹായത്തോടെ 30 മെഡിക്കൽ കോളജുകൾ സ്ഥാപിച്ചു. 40 ലക്ഷം വീടുകൾ നൽകി. രണ്ട് കോടി ശൗചാലയങ്ങള്‍ നിർമിച്ചു. 1.38 കോടി വൈദ്യുതി കണക്ഷനുകൾ നൽകി. പത്ത് കോടി വീടുകൾ ആയുഷ്‌മാൻ ഭാരതിൻ്റെ സംരക്ഷണ പരിധിയിലായി. എന്നാൽ കേരളത്തിൽ ഒരു വികസനവും ഉണ്ടാകുന്നില്ല. കേന്ദ്ര പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാന്‍ ഇവിടുത്തെ സർക്കാരിന് താൽപര്യമില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ത്രിപുരയിലും ആസാമിലും മണിപ്പൂരിലും ബിജെപി അധികാരത്തിലെത്തി. കേരളത്തിലും ബിജെപി വിജയിക്കും. എല്ലാവരിലേക്കും വികസനമെത്താൻ ബിജെപി വരണം. വിജയയാത്ര അതിനുള്ള മാർഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.