സ്ഥാനാർഥി നിർണയത്തിൽ നിർദേശവുമായി ചങ്ങനാശ്ശേരി അതിരൂപത
ചങ്ങനാശ്ശേരി

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നണി മാറുന്ന നേതാക്കൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അതിരൂപത നേതൃത്വം

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി നിർണയം സമുദായത്തോട് ആലോചിച്ച് വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപത. സമുദായത്തോട് കൂറില്ലാത്തവരെ സഭയുടെ ലേബലിൽ നിയമസഭയിൽ എത്തിക്കരുത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുന്നണി മാറുന്ന നേതാക്കൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അതിരൂപത നേതൃത്വം കുറ്റപ്പെടുത്തി.

ദീപിക ദിനപ്പത്രത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം എഴുതിയ ലേഖനത്തിലാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ നിർദേശം. സ്ഥാനാർഥി നിർണയത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ വിശ്വാസം ആർജ്ജിച്ചവരെ പരിഗണിക്കണമെന്നും അതിരൂപത രാഷ്ട്രീയ നേതൃത്വത്തെ ഓർമ്മപ്പെടുത്തി. സമുദായ വിരുദ്ധ നിലപാടും ആദർശങ്ങളുമുള്ളവർ സഭയുടെ പേരിൽ നിയമസഭയിൽ കടന്നുകൂടുന്നത് ആപത്കരമാണെന്നും വിമർശനമുണ്ട്. പാർട്ടികളിലെ ഗ്രൂപ്പ് വഴക്കുകളെയും, തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി ഉള്ള മുന്നണി മാറ്റത്തെയും അതിരൂപത രൂക്ഷമായി വിമർശിച്ചു. സിനിമ ലോകത്ത് ലഭിക്കുന്ന ജനപ്രീതി രാഷ്ട്രീയ നേതൃത്വത്തിനുള്ള യോഗ്യതയല്ലെന്ന് അതിരൂപത നേതൃത്വം പറയുന്നു.

അധികാരത്തിൽ എത്തുന്നവർ വോട്ട് ചെയ്തവരെ മാത്രം പ്രീണിപ്പിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും, ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി. ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ യാക്കോബായ സഭ സിനഡ് ഇന്ന് പുത്തൻകുരിശിൽ ചേരും. പള്ളി തർക്ക വിഷയത്തിൽ സഭയ്ക്ക് അനുകൂലമായി ഓർഡിനൻസ് ഇറക്കാത്തതിലെ പ്രതിഷേധം വിശ്വാസികൾക്കുണ്ട്. അതിനാൽ തന്നെ എൽഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് പൊതു അഭിപ്രായം.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.