സംവരണേതര വിഭാഗത്തിന് ഒബിസി സംവരണം; സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് ഹിന്ദു ഐക്യവേദി
ഹിന്ദു

ജാതിക്കുള്ള സംവരണം മതത്തിന് നല്‍കുന്നതിനെതിരെ ഫെബ്രുവരി 24ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തുമെന്ന് ഹിന്ദു ഐക്യവേദി.

കോട്ടയം: സംവരണേതര സമൂഹങ്ങള്‍ക്ക് ഒബിസി സംവരണം നല്‍കുന്നതില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധവും ഹിന്ദു ജനജാഗരണ യാത്രകളും സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി. രാജ്യത്ത് ജാതിക്കാണ് സംവരണമെന്നിരിക്കെ മതം മാറി ക്രിസ്‌ത്യാനിയായ നാടാര്‍ സമൂഹത്തിലെ അഞ്ച് ലക്ഷത്തിലധികം പേരെ ഒബിസി പട്ടികയില്‍ ചേര്‍ക്കുന്നത് അനീതിയാണ്. ജാതിക്കുള്ള സംവരണം മതത്തിന് നല്‍കുന്നതിനെതിരെ ഫെബ്രുവരി 24ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തുന്നതിനൊപ്പം സംസ്ഥാന വ്യപകമായി ഒപ്പു ശേഖരണവും പോസ്റ്റ് കാര്‍ഡ്‌ നിവേദനം അയക്കുമെന്നും സംവരണ അട്ടിമറി ചോദ്യം ചെയ്‌ത് നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്‌ ബിജു പറഞ്ഞു.

സംവരണേതര വിഭാഗത്തിന് ഒബിസി സംവരണം; സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് ഹിന്ദു ഐക്യവേദി

കൂടാതെ ഇടത്‌- വലത് മുന്നണികളുടെ സര്‍ക്കാരുകളുടെ ഹിന്ദു ജനദ്രോഹ നിലപാടുകള്‍ക്കെതിരെ കുറ്റപത്രം അവതരിപ്പിച്ച് ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 30 വരെ ഹിന്ദു ജനജാഗരണ യാത്രകള്‍ പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2019 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2019 Ushodaya Enterprises Pvt. Ltd., All Rights Reserved.