ജോസ് കെ.മാണി നയിക്കുന്ന എൽഡിഎഫ് ജനകീയം പദയാത്രയ്ക്ക് പാലായിൽ തുടക്കം
Breaking

ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്നതിനായാണ് ജനകീയ പദയാത്ര

കോട്ടയം: ജോസ് കെ.മാണി നയിക്കുന്ന എൽഡിഎഫ് ജനകീയം പദയാത്രയ്ക്ക് പാലായിൽ തുടക്കമായി. പാലാ മുത്തോലി പഞ്ചായത്തിൽ നിന്നുo ആരംഭിച്ച യാത്ര സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്‌തു. പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന സർക്കാരാണ്‌ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാർ എന്ന്‌ ജോസ്.കെ.മാണി പറഞ്ഞു. ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്നതിനായാണ് ജോസ്.കെ. മാണിയുടെ നേതൃത്വത്തിൽ പാലാ നിയോജക മണ്ഡലത്തിലുടനീളം ജനകീയം പദയാത്ര നടത്തുന്നത്.

ജോസ് കെ.മാണി നയിക്കുന്ന എൽഡിഎഫ് ജനകീയം പദയാത്രയ്ക്ക് പാലായിൽ തുടക്കം

പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കാൽനട പ്രചരണ ജാഥകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് മുത്തോലി, കരൂർ പഞ്ചായത്തുകളിലായാണ് ജനകീയം യാത്രയുടെ പര്യടനം. 23 ന് മൂന്നിലവ്, മേലുകാവ്, 24-ന് രാമപുരം, പാലാ നഗരസഭ, 25 ന് കൊഴുവനാൽ, കടനാട്, 27 ന് എലിക്കുളം, മീനച്ചിൽ 28 ന് ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലും പദയാത്രാ നടക്കും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശദീകരണ യോഗങ്ങളിൽ മന്ത്രിമാരും എൽഡിഎഫ് നേതാക്കളും പങ്കെടുക്കും.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.