ഇന്ധന-പാചക വാതക വിലക്കയറ്റത്തില്‍ പ്രതിഷേധവുമായി സിപിഎം

സംസ്ഥാന വ്യാപകമായി സിപിഎം അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിച്ചു
കോഴിക്കോട്: ഇന്ധന-പാചക വാതക വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് അടുപ്പ് കൂട്ടല്‍ സമരം സംഘടിപ്പിച്ചു. സിപിഎമ്മിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാചക വാതകത്തിനും പെട്രോളിനും ഡീസലിനും ദിവസേന വില കൂട്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ മാവൂരിൽ നടന്ന അടുപ്പ് കൂട്ടൽ സമരം സിപിഎം ജില്ലാ കമ്മിറ്റി അംഗം പികെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.
ഇന്ധന-പാചക വാതക വിലക്കയറ്റത്തില്‍ പ്രതിഷേധവുമായി സിപിഎം