ഏറ്റം മുന്നേറ്റം പദ്ധതി; രണ്ടാം ഘട്ട നിർമാണം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു
Breaking

പദ്ധതിയിൽ ഒന്ന് മുതൽ ഏഴുവരെയുള്ള ഗവൺമെന്‍റ് സ്കൂളുകളുടെ 362 ക്ലാസ് റൂമുകളുടെ നവീകരണവും എയ്ഡഡ് സ്കൂളുകൾക്ക് ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരണ പ്രവർത്തികൾ നടത്തുന്നത്.

മലപ്പുറം: ഏറനാട് മണ്ഡലത്തിലെ "ഏറ്റം മുന്നേറ്റം" പദ്ധതി രണ്ടാം ഘട്ട നിർമാണ പ്രവർത്തികളുടെ ഉദ്ഘാടനം രാഹുൽ ഗാന്ധി എംപി നിർവഹിച്ചു. കുഴിമണ്ണ ജിഎച്ച്എസ്എസിലായിരുന്നു പരിപാടികൾ. പദ്ധതിയിൽ ഒന്ന് മുതൽ ഏഴുവരെയുള ഗവൺമെന്‍റ് സ്കൂളുകളുടെ 362 ക്ലാസ് റൂമുകളുടെ നവീകരണവും എയ്ഡഡ് സ്കൂളുകൾക്ക് ഒരു കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് നവീകരണ പ്രവർത്തികൾ നടത്തുന്നത്. നാല് കോടി 42 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

അഹങ്കാരം വെടിയണമെന്നും വിദ്യാർഥികൾ വിനയവും സ്നേഹവുമുള്ളവരാവണമെന്നും വിദ്യാർഥികളോട് രാഹുൽ ഗാന്ധി പറഞ്ഞു. ചടങ്ങിൽ പി.കെ ബഷീർ എംഎൽഎ അധ്യക്ഷത വഹിച്ചു. ഏറനാട് മണ്ഡലത്തിൽ വികസന കാര്യത്തിൽ വലിയമുന്നേറ്റമാണ് ഉണ്ടാക്കിയതന്ന് എംഎൽഎ പറഞ്ഞു.

ഏറ്റം മുന്നേറ്റം പദ്ധതി; രണ്ടാം ഘട്ട നിർമാണം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു

അരീക്കോട് ബ്ലോക്ക് പ്രസിഡന്‍റ് പി.കെ റുക്കിയ ശംസുദ്ദീൻ, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് ആതിര സുദീർ, വൈസ് പ്രസിഡന്‍റ് ബാബു ആനത്താനത്ത് എസ്എംസി ചെയർമാൻ ബാലത്തിൽ ബാപ്പു പിടിഎ പ്രസിഡന്‍റ് എം.സി ബാവ, പ്രധാന അധ്യാപകൻ സി ബാബു തുടങ്ങിയവർ സംസാരിച്ചു.

    About us Privacy Policy
    Terms & Conditions Contact us

    • ETV
    • ETV
    • ETV
    • ETV

    Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.
    ETV

    INSTALL APP

    ETV

    CHANGE STATE

    ETV

    SEARCH

    ETV

    MORE

      • About us
      • Privacy Policy
      • Terms & Conditions
      • Contact us
      • Feedback

      Copyright © 2021 Ushodaya Enterprises Pvt. Ltd., All Rights Reserved.