കെഎസ്ആർടിസിയിലെ 24 മണിക്കൂർ സൂചന പണിമുടക്ക് തുടരുന്നു
ടി ഡി എഫ്, ബി എം എസ് എന്നി സംഘടനകളാണ് പണിമുടക്കുന്നത്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ സൂചന പണിമുടക്ക് തുടരുന്നു. സംസ്ഥാനത്ത് പത്ത് ശതമാനം ബസുകള്‍ മാത്രമാണ് സർവ്വീസ് നടത്തുന്നത് . ടി ഡി എഫ്, ബി എം എസ് എന്നി സംഘടനകളാണ് പണിമുടക്കുന്നത്. ശമ്പള പരിഷ്കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. സമരം ഒഴിവാക്കാൻ തിങ്കളാഴ്ച സിഎംഡി ബിജു പ്രഭാകർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.