എൽ.ജി.എസ് സമരക്കാരുമായി കൂടിക്കാഴ്‌ച്ച; ന്യായീകരിച്ച് കടകംപള്ളി സുരേന്ദ്രൻ

അനുവാദം വാങ്ങിച്ചല്ല ഉദ്യോഗാർഥികൾ തന്നെ കാണാൻ വന്നതെന്നും കടകംപള്ളി
തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോൾഡേഴ്സുമായുള്ള ചർച്ചയിൽ ഉദ്യോഗാർഥികളോട് മോശമായി പെരുമാറിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉദ്യോഗാർഥികളുടെ സങ്കടം കുറ്റബോധം കൊണ്ടാണ്. ബി.ജെ.പിയുടെയും കോൺഗ്രസിന്‍റെയും കൈയിലെ കളിപ്പാവയായി അവർ മാറി. അനുവാദം വാങ്ങിച്ചല്ല ഉദ്യോഗാർഥികൾ തന്നെ കാണാൻ വന്നതെന്നും മന്ത്രി പറഞ്ഞു. കടകംപള്ളിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രിയുടെ പ്രതികരണം വേദനിപ്പിച്ചെന്ന് ഉദ്യോഗാർഥികൾ നേരത്തെ പ്രതികരിച്ചിരുന്നു.
എൽ.ജി.എസ് സമരക്കാരുമായി കൂടിക്കാഴ്‌ച്ച; ന്യായീകരിച്ച് കടകംപള്ളി സുരേന്ദ്രൻ
സർക്കാരിനെ നാണം കെടുത്താനല്ലേ സമരമെന്ന് മന്ത്രി; പ്രതികരണം ഞെട്ടിച്ചെന്ന് ഉദ്യോഗാർഥികള്‍