രാഹുൽ ഗാന്ധി ഇന്ന് തിരുവനന്തപുരത്ത്

കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.
തിരുവനന്തപുരം: പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധി എം.പി ഇന്ന് തലസ്ഥാനത്ത് എത്തും. തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും യു.ഡി.എഫ് ഏകോപന സമിതി യോഗത്തിലും പങ്കെടുക്കും. തുടർന്ന് വൈകിട്ട് അഞ്ച് മണിക്ക് ശംഖുമുഖത്ത് നടക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും.