ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

27ന് നടക്കുന്ന തീരദേശ ഹർത്താലിന് പൂർണ പിന്തുണ നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യാനം നിർമിക്കാനുള്ള കരാർ മാത്രം റദ്ദാക്കിയത് കൊണ്ട് കാര്യമില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. 27ന് നടക്കുന്ന തീരദേശ ഹർത്താലിന് പൂർണ പിന്തുണ നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി. അതേസമയം ഇഎംസിസിയുമായുള്ള മുഴുവൻ ഇടപാടുകളും അന്വേഷിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ഇഎംസിസിയുമായുള്ള എല്ലാ ഇടപാടുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല